CinemaGeneralLatest NewsMollywoodNEWS

ഓണാംശംസകൾ നേർന്ന് താരങ്ങൾ: ഇത്തവണ കുടുംബത്തോടൊപ്പം, താരങ്ങളുടെ ഓണാഘോഷം

ഇത്തവണത്തെ താരങ്ങളുടെ ഓണാഘോഷം എങ്ങനെയാണെന്ന് നോക്കാം. കൂടുതൽ താരങ്ങളും കേരളത്തിന് പുറത്താണ് ഓണം ആഘോഷിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരങ്ങൾ എല്ലാം തന്നെ അന്യസംസ്ഥാനങ്ങളിലാണുള്ളത്. എന്നിരുന്നാലും നടിമാർ നാട്ടിൽ തന്നെയുണ്ട്. കുടുംബത്തോടൊപ്പം ഓണാഘോഷത്തിന്റെ തിരക്കിലാണവർ.

Also Read:വഴിപിഴച്ചു ജീവിക്കുന്നവരെ അവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ ഉണ്ടായി: ചിത്ര അടുത്തിടെ പറഞ്ഞത്

സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഇത്തവണത്തെ ഓണം ആഘോഷിക്കുന്നത് ദുബായിലാണ്. യു.എ.ഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ഇരുവരും കഴിഞ്ഞദിവസം ദുബായിലേക്ക് പോയത്. അതിനാൽ ഇത്തവണ ഇരുവരും ഓണം ദുബായിലായിരിക്കും ആഘോഷിക്കുന്നത്. ദുൽഖർ, പൃഥ്വിരാജ്, ഫഹദ് എന്നിവരുടെ ആഘോഷം ഹൈദരാബാദി വെച്ചായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മഞ്ജു വാര്യരുടെ ഓണം ഇത്തവണ മുംബൈയിൽ വെച്ചാണ്.

ജയസൂര്യ, ഇന്ദ്രജിത്ത്, അനുപമ പരമേശ്വരൻ, അനു സിത്താര തുടങ്ങിയ നടിമാരെല്ലാം നാട്ടിൽ തന്നെയുണ്ട്. ഇവരെല്ലാം ഓണാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്നുമുണ്ട്. എല്ലാവർക്കും തിരുവോണാശംസകൾ നേർന്നുകൊണ്ട് താരങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button