GeneralLatest NewsMollywoodNEWS

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ മലയാളത്തിന്റെ പ്രിയനടിയ്ക്കും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ

യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എനില്‍ പതിനേഴ് വര്‍ഷമായി പ്രവർത്തിക്കുകയാണ് മിഥുന്‍ രമേശ്

മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാൽ എന്നിവർക്കു യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. അതിനു പിന്നാലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇപ്പോഴിതാ മലയാള സിനിമാതാരങ്ങളായ നൈല ഉഷയും അവതാരകൻ കൂടിയായ മിഥുന്‍ രമേശിനും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച കാര്യം അറിയിച്ചത്.

read also: കടുക്കനിടുന്നത് പൈശാചിക ശക്തികളുടെ ബിംബങ്ങള്‍, മമ്മൂട്ടി വലത് ചെവിയില്‍ കടുക്കനിടുന്നത് കോടികള്‍ വാങ്ങിയിട്ടാണ്

യു.എ.ഇയില്‍ സ്ഥിരതാമസക്കാരാണ് നൈലയും മിഥുനും. നടി നൈല ഉഷ യു.എ.ഇയിലെ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എ.ആര്‍.എന്‍ ഹിറ്റ് 96.7 എഫ്.എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. ഈ അത്ഭുതകരമായ രാജ്യത്ത് നിന്നും ഗോള്‍ഡന്‍ വിസ ലഭിച്ചതിലൂടെ താന്‍ ആദരിക്കപ്പെട്ടതായി നൈല ഉഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു

യു.എ.ഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എനില്‍ പതിനേഴ് വര്‍ഷമായി പ്രവർത്തിക്കുകയാണ് മിഥുന്‍ രമേശ്. സുന്ദരമായ ഈ രാജ്യത്ത് പതിനേഴു വർഷമായി താനുണ്ടെന്നും ഗോള്‍ഡന്‍ വിസ ലഭിച്ച ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

.

shortlink

Related Articles

Post Your Comments


Back to top button