CinemaGeneralLatest NewsNEWSTollywood

‘ഭീംല നായക്’: തെലുങ്കിലെ ‘കോശി കുര്യന്’ പേരിട്ടു

മലയാളം സൂപ്പർ ഹിറ്റ് സിനിമ അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’. പവന്‍ കല്യാണാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ വേഷത്തിൽ നടൻ റാണ ദഗുബാട്ടിയാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ റാണയുടെ കഥാപാത്രത്തിന്റെ പേര് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ഡാനിയല്‍ ശേഖര്‍’ എന്നാണ് ചിത്രത്തിൽ റാണയുടെ പേര്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ 20ന് പുറത്തെത്തും. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടൈറ്റില്‍ സോംഗും ലൊക്കേഷന്‍ വീഡിയോയുമൊക്കെ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ടൈറ്റില്‍ സോംഗിന് യുട്യൂബില്‍ ഇതിനകം 3.2 കോടി കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. നിത്യ മേനന്‍ ആണ് നായിക. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. റാം ലക്ഷ്‍മണ്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. 2022 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

shortlink

Related Articles

Post Your Comments


Back to top button