CinemaGeneralKollywoodLatest NewsNEWSSocial MediaSongsVideos

വിക്രമും ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാൻ’: ആദ്യ ഗാനം പുറത്തിറങ്ങി

'ശൂരയാട്ടം' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തമിഴ്

തമിഴ് സൂപ്പർ താരം വിക്രമും മകനും നടനുമായ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മഹാൻ’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘ശൂരയാട്ടം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മുത്തമിഴ് ആണ്. സംഗീതം സന്തോഷ് നാരായണന്‍. വി എം മഹാലിംഗവും സന്തോഷ് നാരായണനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

വിക്രമും ധ്രുവും അച്ഛനും മകനുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബോബി സിംഹ, സിമ്രാന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ശ്രേയസ് കൃഷ്‍ണയാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. സംഘട്ടനം ദിനേശ് സുബ്ബരായന്‍. കൊറിയോഗ്രഫി എം ഷെരീഫ്. എസ് എസ് ലളിത് കുമാര്‍ ആണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button