CinemaGeneralKollywoodLatest NewsNEWSSocial Media

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം: വിജയ് ഇനി വംശി പൈഡിപ്പള്ളിയുടെ ചിത്രത്തിൽ

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി

‘ബീസ്റ്റിനു’ ശേഷം വിജയ് നായകനായെത്തുന്നത് തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളിയുടെ ചിത്രത്തിൽ. നേരത്തെ മുതൽ സിനിമയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് ഇത്.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി.

നിലവിൽ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോലമാവ് കോകില, ഡോക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നെല്‍സണ്‍ ഒരുക്കുന്ന ചിത്രമാണിത്. പൂജ ഹെഗ്‍ഡെ ചിത്രത്തിൽ നായിക.

shortlink

Related Articles

Post Your Comments


Back to top button