Coming SoonLatest NewsNEWS

‘മാതംഗി’യുടെ ചിത്രീകരണം പുരോഗമിക്കുന്നു, ഇതുവരെ കാണാത്ത മേക്ക്ഓവറിൽ ശ്വേതാ മേനോൻ

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയ ചിത്രത്തിൽ, ഇതുവരെ കാണാത്ത മേക്ക്ഓവറിലും ഭാവത്തിലുമാണ് ശ്വേതാ മേനോൻ അഭിനയിക്കുന്നത്.

ശ്വേതാ മേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ, പ്രിയങ്ക, കെ പി സുരേഷ് കുമാർ, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ. കെ നായർ , രചന, സംവിധാനം – ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ഗാനരചന – ഋഷി പ്രസാദ്, സംഗീതം – സോമസുന്ദരം, ആലാപനം – കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു

shortlink

Related Articles

Post Your Comments


Back to top button