GeneralLatest NewsNEWS

അജിത്തിന് പുറമെ മരക്കാറിന്റെ സെറ്റിലെത്തി വിജയ് സേതുപതി, വീഡിയോ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍

‘തല’ അജിത്തിന് പുറമെ മോഹന്‍ലാല്‍ നായകനാവുന്ന മരക്കാറിന്റെ സെറ്റിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി. സെറ്റിലെത്തി ഷൂട്ടിംഗ് കാണുന്നതിന്റെയും മോഹന്‍ലാലിനോടും പ്രിയദര്‍ശനോടും സംസാരിക്കുന്നതിന്റെയും വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തമിഴ് നടന്‍ അജിത്ത് സെറ്റിലെത്തിയ വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

സൈനയുടെ ഒഫീഷ്യന്‍ യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സൈന മരക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ്.

താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്ന് വിജയ് സേതുപതി മുന്‍പ് പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ ലൊക്കേഷന്‍ സന്ദര്‍ശനം മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button