GeneralLatest NewsNEWS

പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യം, നടി പാര്‍വതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിക്കെതിരെ കേസ്

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ കൊല്ലം സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം സ്വദേശി അഫ്‌സലിനെതിരെ മരട് പൊലീസ് ആണ്‌ കേസെടുത്തത്.

ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് 2017ലാണ് പാര്‍വതിയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടർന്ന് ഈ പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യം ചെയ്യുന്നുവെന്നാണ് പാര്‍വതി പരാതിപ്പെട്ടത്.

നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ളാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

shortlink

Related Articles

Post Your Comments


Back to top button