GeneralLatest NewsNEWS

ജൂനിയർ ദാസനും വിജയനും അങ്ങ് ദുബായ് കടപ്പുറത്ത്, ഏറ്റെടുത്ത് ആരാധകർ

വൈറലായി ജൂനിയർ ദാസനും വിജയനും. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രമായി ഇന്നും മലയാളികൾ മനസിലേറ്റുന്നതാണ് ‘നാടോടിക്കാറ്റ്’. ഈ ചിത്രത്തിലെ മറക്കാനാവാത്ത കോമ്പിനേഷൻ ആണ് മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും. പ്രസ്തുത ചിത്രത്തിലെ പ്രശസ്തമായ അതേ ദുബായ് കടപ്പുറത്ത് വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘നോ ക്യാപ്ഷന്‍’ എന്ന ക്യാപ്‌ഷനോടെയാണ് വിനീത് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്‌നേഹത്തിനും നന്ദി, അനുഗൃഹീതനായി തോന്നുന്നു’ എന്നാണ് ചിത്രത്തിനൊപ്പം പ്രണവ് കുറിച്ചത്. ഹൃദയത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണിത്. നാടോടിക്കാറ്റിൽ പ്രധാനപ്പെട്ട രംഗം ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു.

നിമിഷങ്ങൾക്കകം സിനിമാതാരങ്ങൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ‘ഞാന്‍ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്’ എന്നായിരുന്നു ജൂഡ് ആന്റണിയുടെ കമന്റ്. ‘ഞാന്‍ കൊടുത്തോട്ടെ അടിക്കുറിപ്പ്’, ‘ഈ ഫോട്ടോയ്ക്ക് എന്തിനാണ് ക്യാപഷന്‍’, ജൂനിയര്‍ ദാസനും വിജയനും ദുബായ് കടപ്പുറത്ത്’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button