CinemaGeneralIndian CinemaLatest NewsTollywood

പുഷ്പ രണ്ടാം ഭാ​ഗം ഉടൻ: ആ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങും, റിലീസ് ഈ വർഷം തന്നെയെന്ന് റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായെത്തിയ പുഷ്പ ആദ്യ ഭാ​​ഗം വൻ വിജയമായിരുന്നു. മലയാളി സാന്നിധ്യമായി ഫഹദ് ഫാസിലും ചിത്രത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇപ്പോളിതാ, ചിത്രത്തിന്റെ രണ്ടാം ഭാ​ഗവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്ത് വരുന്നത്. പുഷ്പ ദി റൂൾ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം 2 മാസങ്ങൾക്ക് ശേഷം ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. സംവിധായകൻ സുകുമാറിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് തിരക്കഥ ജോലികൾ വൈകിയതെന്നും, തിരക്കഥ ഉടൻ പൂർത്തിയാക്കി ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് നീക്കമെന്നുമാണ് വിവരം. മാത്രമല്ല നവംബറോടുകൂടി ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ ആലോചനയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: മതവും ദൈവവും തമ്മിലുള്ള ബന്ധമെന്താണ്: ഷൈൻ ടോം ചാക്കോ ചോദിക്കുന്നു

ആര്യ, ആര്യ 2 എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാർ അല്ലുവിനെ നായകനാക്കി പാൻ ഇന്ത്യ തലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു പുഷ്പ. ബോക്സ് ഓഫീസിലും ഒടിടിയിലുമൊക്കെ പുഷ്പ വൻ തേരോട്ടമാണ് നടത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button