CinemaGeneralIndian CinemaLatest NewsMollywood

നിർമ്മാതാവിന്റെ കുപ്പായമണിയാൻ ഷിബു ബേബി ജോൺ: ആദ്യ ചിത്രം മോഹൻലാലിനൊപ്പം

രാഷ്ട്രീയത്തിൽ നിന്ന് സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് മുൻമന്ത്രിയും ആർ.എസ്.പി. നേതാവുമായ ഷിബു ബേബി ജോൺ. സിനിമാ നിർമ്മാണ രംഗത്തേക്കാണ് ഇനി ഷിബു ബേബി ജോണിന്റെ ചുവടുമാറ്റം. ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നിർമ്മാണ കമ്പനി തുടങ്ങിയത്. കമ്പനിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം മോഹൻലാലാണ് നടത്തിയത്. ഇതിന് പിന്നാലെ ഷിബു ബേബി ജോൺ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായെത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

യുവ സംവിധായകൻ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയായ ശേഷം പുതിയ സിനിമ ആരംഭിക്കുമെന്നാണ് വിവരം. ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, കെ.സി ബാബു പങ്കാളിയായ മാക്‌സ് ലാബും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: ’23 വയസ്സുള്ള ഉദ്യോഗാർത്ഥി പ്രതിഷേധിക്കുന്നു’: അ​ഗ്നിപഥ് പ്രക്ഷോഭത്തെ പരിഹസിച്ച് രവീണ ടണ്ടൻ

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹ ബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button