CinemaGeneralIndian CinemaLatest NewsMollywood

നാലര വർഷം നീണ്ട ചിത്രീകരണം: ആടുജീവിതം അവസാന ഷെഡ്യൂൾ ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക്. നാലര വര്‍ഷം നീണ്ട ചിത്രീകരണത്തിന് ഈ മാസം സമാപനമാകും. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ റാന്നിയിലാണ്. ജൂൺ മാസത്തിൽ തന്നെ റാന്നിയിലെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്. രണ്ടു ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് ഇനി അവശേഷിക്കുന്നത്. പൃഥ്വിരാജ് അതിനായി പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. ഇവിടെ വച്ച് ജയില്‍ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനായുള്ള സെറ്റ് വര്‍ക്കുകളും പൂര്‍ത്തിയായിട്ടുണ്ട്.

2018ൽ ആണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങിയത്. പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിലെ ഷൂട്ടിം​ഗിന് ശേഷം മരുഭൂമിയിലെ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് ടീം ജോർദ്ദാനിലേക്ക് പോയിരുന്നു. അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. പിന്നീട് 2020ലാണ് സിനിമാ സംഘം വീണ്ടും ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം സിനിമാ സംഘം ജോർദ്ദാനില്‍ കുടുങ്ങി.

Also Read: ഈ ചിത്രം നമ്മുടെ ജീവിതത്തോട് കുറെ ചേർന്ന് നിൽക്കുന്നതാണ്: അപർണ ദാസ്

പിന്നീട്, 2022 മാര്‍ച്ച് പതിനാറിനാണ് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദ്ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ഇതിന് ശേഷം ജൂൺ പതിനാറിനാണ് പൃഥ്വിരാജ് നാട്ടിൽ തിരിച്ചെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160 ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളമാണ് കാത്തിരിക്കേണ്ടിവന്നത്.

shortlink

Related Articles

Post Your Comments


Back to top button