CinemaGeneralIndian CinemaKollywoodLatest News

പാർത്ഥിപന്റെ ഇരവിൻ നിഴലിനെ പ്രശംസിച്ച് രജനികാന്ത്

നടൻ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരവിൻ നിഴൽ. ഒരു അൻപതുകാരൻറെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ഇരവിൻ നിഴൽ കടന്നുപോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ എന്ന വിശേഷണവുമായാണ് ഇരവിൻ നിഴൽ എത്തുന്നത്.

Also Read: ഇത് നാലും സടയുള്ള ആൺ സിംഹങ്ങൾ, അശോകസ്തംഭത്തില്‍ സ്ത്രീ​ പ്രാധിനിത്യം വേ​ണം: ഹരീഷ് പേരടി

ഇപ്പോളിതാ, ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ടതിന്റെ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ 29 മിനിറ്റ് ദൈർഘ്യമുള്ള മേക്കിങ് വീഡിയോ തന്നെ കാണിച്ചെന്നും അത് ഞെട്ടിച്ചു എന്നുമാണ് രജനികാന്ത് പറയുന്നത്. ഓരോ തവണ സിനിമ ചെയ്യുമ്പോഴും വ്യത്യസ്തത തീർക്കാനാണ് പാർത്ഥിപൻ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർത്ഥിപന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരം തന്റെ അനുഭവം പങ്കുവച്ചത്.

ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. പാർത്ഥിപൻ തന്നെ നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിജിഡ സാ​ഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആർതർ എ വിൽസൺ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രം ജൂലൈ 15ന് റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button