BollywoodCinemaGeneralIndian CinemaLatest News

രക്ഷാബന്ധൻ കണ്ട് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്ന് ഇറങ്ങാൻ കഴിയുമോ: വെല്ലുവിളിച്ച് ട്വിങ്കിൾ ഖന്ന

അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് റായ് ഒരുക്കുന്ന പുതിയ ചിത്രമാണ് രക്ഷാബന്ധൻ. ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സീ സ്റ്റുഡിയോസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോളിതാ, രക്ഷാബന്ധൻ കണ്ടിട്ട് കണ്ണ് നിറയാതെ തിയേറ്റർ വിടാൻ പ്രേക്ഷകരെ വെല്ലുവിളിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ഭാ​ര്യയും നടിയുമായ ട്വിങ്കിൾ ഖന്ന. പ്രിവ്യു ഷോ കണ്ടതിന് ശേഷമായിരുന്നു ട്വിങ്കിൽ ഖന്നയുടെ പ്രതികരണം. രക്ഷാബന്ധൻ എന്നെ ആദ്യ പകുതിയിൽ ചിരിപ്പിക്കുകയും രണ്ടാം പകുതിയിൽ കരയിപ്പിക്കുകയും ചെയ്തു എന്നാണ് ട്വിങ്കിൽ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Also Read: വ്യായാമത്തിനിടെ ഹൃദയാഘാതം: രാജു ശ്രീവാസ്തവ ആശുപത്രിയിൽ

‘രക്ഷാബന്ധൻ എന്നെ ആദ്യ പകുതിയിൽ ചിരിപ്പിക്കുകയും രണ്ടാം പകുതിയിൽ കരയിപ്പിക്കുകയും ചെയ്തു. പരസ്പരം കളിയാക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന ആത്യന്തികമായി ഒരുമിച്ച് വിജയം നേടുന്ന സഹോദരങ്ങളുടെ ലോകമാണ് സംവിധായകൻ ആനന്ദ് റായ് നിർമ്മിച്ചിട്ടുള്ളത്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചൂഴ്ന്ന് കയറാനുള്ള ശക്തിയുള്ളത്. രക്ഷാബന്ധൻ നിങ്ങളെ ചിരിപ്പിക്കും, എന്നാൽ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്നും ഇറങ്ങാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു’, ട്വിങ്കിൾ സമൂഹ മാധ്യമത്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button