CinemaGeneralIndian CinemaLatest NewsMollywood

നാദിർഷാ – റാഫി കൂട്ടുകെട്ട്: പുതിയ ചിത്രം പ്രഖ്യാപിച്ചു

കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റാഫി. ഏറെ പ്രത്യേകതയുള്ള ഒരു പ്രൊജക്റ്റ് ആണ് ഇന്ന് നാദിർഷായുടെ സോഷ്യൽ മീഡിയയിലൂടെ അന്നൗൺസ് ചെയ്തിരിക്കുന്നത്.

സിദ്ധിഖ് – ലാൽ, റാഫി – മെക്കാർട്ടിൻ എന്നിവരെ താൻ സിനിമയിലെ ഗുരുക്കന്മാരായിട്ടാണ് കാണുന്നതെന്ന് നാദിർഷാ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തന്റെ ഗുരുവിന്റെ സ്ക്രിപ്റ്റിൽ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്റ്റ് ഹ്യൂമർ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണെന്ന് നാദിർഷാ സൂചിപ്പിച്ചു.

Also Read: പ്രധാന കഥാപാത്രങ്ങളായി കൃഷ്ണ ശങ്കറും ദുർ​ഗ കൃഷ്ണയും: ബിലഹരിയുടെ കുടുക്ക് 2025 റിലീസിനൊരുങ്ങുന്നു

മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരിയിൽ ആരംഭിക്കും. കലന്തൂർ എന്റർടൈൻമെന്റ്സിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമാണ് നാദിർഷാ – റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം. മലയാളിക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച നാദിർഷാ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണിത്. പിആർഒ – പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button