CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

പ്രതിഭകളെ വാർത്തെടുക്കാൻ ദുൽഖർ സൽമാൻ ഫാമിലി ഇനി കലാലയങ്ങളിലേക്കും: ഉദ്ഘാടനം മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു

തൃശൂർ: കാമ്പസുകളിലെ പ്രതിഭാശാലികളെ വാർത്തെടുക്കാനും മികവുറ്റ പ്രതിഭകൾക്ക് കലാപരമായവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെഫെറർ ഫിലിംസ് കലാകാരന്മാർക്കായി രൂപീകരിച്ച ദുൽഖർ സൽമാൻ ഫാമിലി കാമ്പസുകളിൽ ആരംഭിച്ച ദുൽഖർ സൽമാൻ ഫാമിലി കമ്മ്യൂണിറ്റിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സംസ്ഥാന റവന്യു വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ നിർവ്വഹിച്ചു. തൃശൂർ കാർഷിക സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ കയ്പമംഗലം എംഎൽഎ ഇടി ടൈസൺ മാസ്റ്റർ, തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

പ്രശസ്ത സംവിധായകനും നടനുമായ ടോം ഇമ്മട്ടി ആർട്സ് ക്ലബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ബിഗ് ബോസ് താരവും ഗായകനുമായ ബ്ലെസ്ലി, സിനിമാതാരവും ചിത്രകാരിയുമായ ശരണ്യ പ്രസാദ് എന്നിവർ ചേർന്ന് മെമ്പർഷിപ്പ് വിതരണം നിർവ്വഹിച്ചു. കാർഷിക സർവ്വകലാശാല ആവാസ് കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ചിഞ്ചു ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ് ഡീൻ ഡോ. പിഒ നമീർ, സർവ്വകലാശാല രജിസ്ട്രാർ എ സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

14 വർഷത്തെ അനുഭവങ്ങളുമായി ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു: മുറിവുകള്‍ ഉണങ്ങിയതായി അഭയ ഹിരൺമയി

കഴിവുകൾ ഉണ്ടായിട്ടും തങ്ങളുടെ കഴിവ് പുറത്തെടുക്കുവാൻ സാദ്ധ്യമായ ഒരു വേദി ലഭിക്കാത്ത കലാകാരന്മാർക്ക് അവസരം നൽകുകയും, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഈ കമ്മ്യൂണിറ്റിയിൽ അംഗത്വം നൽകുന്നത്. ഇതിൽ അയ്യായിരം പേരെ കലാലയങ്ങളിൽ നിന്ന് ഉൾപ്പെടുത്തും.

ഇതിനോടകം ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ, കേരളത്തിലുടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഇമ്ത്യാസ് അബൂബക്കർ വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്.

പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button