CinemaLatest NewsMovie Gossips

‘എന്റെ മാറിടങ്ങൾ എത്ര സുന്ദരമാണ്’: സ്വയം പുകഴ്ത്തി ഫോട്ടോ പങ്കുവെച്ച് അനാർക്കലി മരയ്ക്കാർ

കൊച്ചി: ‘ആനന്ദം’ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരയ്ക്കാർ. 2019ൽ റിലീസ് ചെയ്ത ‘ഉയരെ’ എന്ന സിനിമയിൽ നടി പാർവതിയുടെ സഹപാഠിയും സുഹൃത്തുമായി വേഷമിട്ട് അനാർക്കലി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൈലറ്റ് വിദ്യാർത്ഥിനിയുടെ വേഷമായിരുന്നു. അനാർക്കലിയുടെ കവർ സോങ്ങുകളും വൈറലാകാറുണ്ട്.

വേറിട്ട ലുക്കിലുള്ള അനാർക്കലിയുടെ ഗ്ലാമർ ഷൂട്ട് ഇപ്പോൾ തരംഗമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പങ്കുവെച്ച ചിത്രങ്ങളിൽ ഏറെ സ്റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ’ എന്നാണ് ചിത്രം പങ്കുവച്ചു താരം കുറിച്ചത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഫോട്ടോകൾക്ക് കമന്റുമായി എത്തിയത്. വിമാനം, മന്ദാരം, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അനാർക്കലി അഭിനയിച്ചു.

തന്റെ ബ്രേക്കപ്പിനെപ്പറ്റി അനാര്‍ക്കലി തുറന്നു പറഞ്ഞ ചില വാക്കുകൾ സോഷ്യല്‍ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അനാർക്കലി പറഞ്ഞു. അന്ന് കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സൂക്ഷിച്ച്‌ പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അനാർക്കലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button