GeneralLatest NewsMollywood

വിമര്‍ശകരുടെ വായടപ്പിച്ച മറുപടിയുമായി നടി നിത്യാ മേനോന്‍

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്ബ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും

പ്രളയ സമാനമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണ് കേരളം. താരങ്ങള്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗതെത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പ്രളയ കാലത്ത് കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് നടി നിത്യാ മേനോനെതിരെ വിമര്‍ശനം ഉയരുകയാണ് തന്നെ വിമര്‍ ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. നിങ്ങള്‍ കാണുന്നില്ല എന്നതിന്റെ അര്‍ത്ഥം ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യാ മേനോന്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്.

നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെയാണ് പലരും വിമര്‍ശനവുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു.

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്ബ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാല്‍ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു. കൂടാതെ സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്തേ പറ്റൂ അതിന് ആരും പ്രത്യേകിച്ച്‌ പൈസയൊന്നും തരുന്നില്ലെന്നും നിത്യാ മേനന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന മിഷന്‍ മംഗളിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുകയാണ് നിത്യ. ഐഎസ്‌ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. അക്ഷയ് കുമാര്‍, വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിന്‍ഹ, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

shortlink

Related Articles

Post Your Comments


Back to top button