BollywoodGeneralLatest News

ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് നടി

ട്രെയിലര്‍ ലോഞ്ചിനിടെ തന്റെ ആദ്യ ബോളിവുഡ് സിനിമയുടെ വിശേഷങ്ങളും നിത്യ പങ്കുവെച്ചു

മംഗള്‍യാന്റെ കഥ പറയുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച് പ്രതികരണമാണ് ലഭിച്ചത്. അക്ഷയ് കുമാര്‍ ചിത്രമാണിത്. മലയാളികളുടെ പ്രിയ താരം നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറാണ് നിത്യയുടെ കഥാപാത്രം.

ട്രെയിലര്‍ ലോഞ്ചിനിടെ തന്റെ ആദ്യ ബോളിവുഡ് സിനിമയുടെ വിശേഷങ്ങളും നിത്യ പങ്കുവെച്ചു. ‘വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. എന്റെ ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ്,’ ചിത്രീകരണത്തിനിടെ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുക. അക്ഷയ് സാര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭക്ഷണം എടുത്ത് തരും. നമ്മുടെ ടീം വളരെ നല്ല ടീമാണ്,’ നിത്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button