കനക മുല്ല കതിരുപോലെ… നിത്യഹരിത നായകനിലെ ഗാനം ശ്രദ്ധേയമാകുന്നു

മലയാള സിനിമാ പ്രേമികളുടെ നിത്യഹരിതനായകനായി വിഷ്ണു ഉണ്ണികൃഷ്ണന്‍ എത്തുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ ആര്‍ ബിനുരാജാണ്. ചിത്രത്തിലെ കനക മുല്ല കതിരുപോലെ… എന്ന ഗാനം ശ്രദ്ധേയമാകുന്നു. ഹസീന എസ് കാനം ഒരുക്കിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജ്. മൊഹമ്മദ് മക്ബൂല്‍, ജ്യോത്സ്ന രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ മനോഹര ഗാനമാണ് കനക മുല്ല കതിരുപോലെ.

ഷാജി കൈലാസ്, ദീപന്‍, എ കെ സാജന്‍ എന്നിവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച സംവിധായകനാണ് ബിനു രാജ്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം തുല്യ പ്രാധാന്യത്തോടെ നിത്യഹരിത നായകനില്‍ ധര്‍മ്മജനും എത്തുന്നുണ്ട്. നടനും മിമിക്രി താരവുമായ ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മാണ രംഗത്തെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സൗബിന്‍ ഷാഹിര്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്.

ചിത്രം നവംബറില്‍ തിയറ്ററുകളില്‍ എത്തും. 

SHARE