Latest NewsTollywood

വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി നിവേദ; താരം തെലുങ്കില്‍ തിരക്കിലാണ്

എന്നാല്‍ 2019 ല്‍ 118, ബ്രോചെവരേവരുര എന്നീ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തു

ബാലതാരമായി മലയാള സിനിമാ ലോകത്ത് പ്രത്യക്ഷപ്പെട്ട താരമാണ് നിവേദ തോമസ്. ഒരു നായിക എന്ന നിലയില്‍ വളര്‍ന്നത് തമിഴകത്താണ്. എന്നാല്‍ ഇപ്പോള്‍ തമിഴിലും മലയാളത്തിലൊന്നുമല്ല, തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നിവേദ തോമസ്.

ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേദ തോമസ് തെലുങ്ക് സിനിമാ ലോകത്തെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ട് തുടക്കത്തില്‍ തന്നെ തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങളും നിവേദയ്ക്ക് വന്നു. എന്നാല്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം ജയ് ലവ കുസ എന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് നിവേദ ചെയ്തത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് ലഭിച്ചില്ല. പിന്നീട് നവീന്‍ ചന്ദ്രയ്ക്കൊപ്പം ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ്സ് എന്ന ചിത്രം ചെയ്തു. അതും പരാജയപ്പെട്ടതോടെ തെലുങ്കില്‍ നിവേദയ്ക്കെനി നിലനില്‍പ്പില്ലെന്ന് ചിലര്‍ വിധിയെഴുതി. എന്നാല്‍ 2019 ല്‍ 118, ബ്രോചെവരേവരുര എന്നീ ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്തു. രണ്ടും മികച്ച വിജയം നേടി. ഇതോടെ വിമര്‍ശിച്ചവര്‍ക്കെല്ലാം താരം കനത്ത തിരിച്ചടി കൊടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button