CinemaGeneralMollywoodNEWS

സണ്ണിവെയ്ന്റെ നിര്‍മ്മാണത്തില്‍ നവാഗത സംവിധായകന്റെ സിനിമ

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി- സണ്ണി വെയ്ന്‍ ടീം വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്

നടന്‍ സണ്ണിവെയ്ന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ്‌ ‘പടവെട്ട്, നിവിന്‍ പോളി നായകനായി  അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ  ലിജു കൃഷ്ണയാണ്. വലിയ ബജറ്റില്‍ പറയാന്‍ ഒരുങ്ങുന്ന ‘പടവെട്ട്’ നിവിന്‍ എന്ന സൂപ്പര്‍ താരത്തിന്റെ അഭിനയ സാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തുന്ന ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്, സണ്ണി വെയ്ന്റെ കന്നി നിര്‍മ്മാണ സംരഭംമായ മോമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. സണ്ണി വെയ്നും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തേക്കും. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി- സണ്ണി വെയ്ന്‍ ടീം വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്.

 

shortlink

Related Articles

Post Your Comments


Back to top button