GeneralLatest NewsMollywood

അതോടെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റി; യുവ നടി നൂറിന്‍ വെളിപ്പെടുത്തുന്നു

ഒമര്‍ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ നായികാ സ്ഥാനത്ത് നിന്നും തന്നെ മാറിയതില്‍ വേദനയുണ്ടെന്ന് നടി നൂറിന്‍. പ്രിയ പ്രകാശ് കേന്ദ്രമായി എത്തുന്ന മാണിക്യ മലരായ പൂവി എന്ന പാട്ട് വൈറലായിക്കഴിഞ്ഞപ്പോൾ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നു നൂറിന്‍ പറയുന്നു. അതില്‍ സങ്കടം തോന്നിയിരുന്നു.

”പാട്ട് വൈറലായതിന്റെ പേരിൽ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാർ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്.

കഥ മാറ്റിയ ശേഷം എനിക്ക് കിട്ടിയ വേഷം പരമാവധി നന്നായി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒന്നരവർഷത്തെ ഇടവേള വന്നപ്പോൾ ചിലരൊക്കെ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ പറഞ്ഞു. അതുകേട്ടപ്പോൾ വിഷമമായി. സിനിമയിൽ അഭിനയിച്ചിരിക്കുന്ന മിക്കവരും 18-19 വയസ് മാത്രം പ്രായമുള്ളവരാണ്. ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകർക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ്. ” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button