പ്രിയ വാര്യരുമായി അകല്‍ച്ചയിലോ? അഡാര്‍ ലവ്വിലെ നായിക നൂറിന്‍ പറയുന്നു

ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ  മനം കവര്‍ന്ന നായികമാരാണ് പ്രിയ പ്രകാശും നൂറിനും. എന്നാല്‍ പ്രിയ വാര്യരെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് നൂറിന്‍ പറയുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് നൂറിന്റെ പ്രതികരണം.

ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം എന്ന റൗണ്ടില്‍ പ്രിയാ വാര്യര്‍ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അല്‍പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നൂറിന്‍ അടുത്ത ചോദ്യത്തിലേക്ക് പോകാം എന്ന് പറഞ്ഞു. അതിനെ കുറിച്ച് പറയാന്‍ താല്‍പര്യമില്ലെയെന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് നൂറിന്‍ വ്യക്തമാക്കി. താന്‍ അത്ര ക്ലോസ് അല്ലായിരുന്നുവെന്നും അതുകൊണ്ട് അത്ര വ്യക്തമായി അറിയില്ലെന്നും നൂറിന്‍ അഭിപ്രായപ്പെടുന്നു.

നായകനായ റോഷനില്‍ ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യം ചോദിച്ചപ്പോള്‍ റോഷന്‍ നന്നായി ഡാന്‍സ് കളിക്കുമെന്നും കൂടെ കളിക്കുന്നവര്‍ക്കും നല്ല എനര്‍ജി നല്‍കാന്‍ സഹായിക്കുമെന്നും റോഷനെക്കാള്‍ നന്നായി കളിക്കാന്‍ തോന്നുമെന്നും നൂറിന്‍ പറയുന്നു. എന്നാല്‍ റോഷന്‍ പെട്ടെന്ന് ടെന്‍സ്ഡ് ആവുമെന്നും ചില സമയത്ത് കംഫര്‍ട്ടിബള്‍ അല്ലാതെ ആകുമെന്നും അതാണ് ഇഷ്ടമില്ലാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു

SHARE