CinemaMollywoodNEWS

ഷിബു പുതിയ സിനിമയുമായി വരുന്നു : ശിഷ്യന്‍റെ സിനിമയെ സ്വാഗതം ചെയ്തു സത്യന്‍ അന്തിക്കാട്

എന്റെ കൂടെ ഒരുപാട് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഷിബു ചിന്താവിഷ്ടയായ ശ്യാമളയുടെ സഹസംവിധായകനും ഷിബുവായിരുന്നു

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ ടൈറ്റിലുകളില്‍ സ്ഥിരമായി കാണുന്ന ഒരു പേരാണ് ഷിബു, സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഷിബു അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍മാരില്‍ ഒരാളാണ്. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് എന്ന വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് പ്രകടമാക്കി കൊണ്ട് ഷിബു തന്റെ കന്നിച്ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്, അരുമ ശിഷ്യന്റെ പുതിയ ചിത്രത്തെ സ്വാഗതം ചെയ്തു സംവിധായകന്‍ സത്യന്‍ അന്തിക്കാട് രംഗത്തെത്തി, ഫേസ്ബുക്കിലൂടെയായിരുന്നു ഷിബുവിന്റെ കന്നിസംവിധാന സംഭരംഭത്തെക്കുറിച്ച് സത്യന്‍ അന്തിക്കാട് വ്യക്തമാക്കിയത്.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഷിബു പുതിയ സിനിമയുമായി വരുന്നു – ‘ഒരൊന്നൊന്നര പ്രണയകഥ’.

എന്റെ കൂടെ ഒരുപാട് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഷിബു. ചിന്താവിഷ്ടയായ ശ്യാമളയുടെ സഹസംവിധായകനും ഷിബുവായിരുന്നു. അന്ന് ശ്രീനിവാസൻ പറഞ്ഞത് ചിത്രീകരണം ഇത്ര സുഗമമായി നടന്നത് ഷിബുവിന്റെ ചിട്ടയായ പ്ലാനിംഗ് കാരണമായിരുന്നു എന്നാണ്. എന്നോടൊപ്പം വർക്ക് ചെയ്യുമ്പോൾ ചില രംഗങ്ങളിൽ ഷിബുവിനെ ക്യാമറക്കു മുന്നിലും പിടിച്ചു നിർത്തിയിട്ടുണ്ട്. തിരക്കഥാചർച്ചയിലും എഡിറ്റിംഗ് സമയത്തുമൊക്കെ കൃത്യമായ അഭിപ്രായങ്ങൾ പറയും. ‘വരവേൽപ്പ്’ എന്ന സിനിമക്ക് ആ പേര് നിർദ്ദേശിച്ചത് ഷിബുവാണ്.

ഷിബുവിന്റെ പുതിയ സിനിമയിലെ പാട്ട് ഇതോടൊപ്പം.
പാടിയത് ശ്രീനിവാസന്റെ മകനാണെന്നത് ഇരട്ടി സന്തോഷം

shortlink

Related Articles

Post Your Comments


Back to top button