Latest NewsSongs

‘ഒരു രാജമല്ലി വിടരുന്നപോലെ’ വീണ്ടും വിടര്‍ന്നു; മനം കവര്‍ന്ന കവര്‍ സോങ്ങുമായി അഞ്ജു ജോസഫ്

പ്രകൃതിരമണീയമായ ലൊക്കേഷനും, മനോഹരമായ ആലാപനവുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം

1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ മികച്ച പാട്ടാണ് ഒരു ‘ഒരു രാജമല്ലി വിടരുന്നപോലെ’. എന്നും മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന പാട്ട് കൂടിയാണ് ഇത്. ഇപ്പോഴിതാ ഗാനത്തിന്റെ കവര്‍ സോംഗുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. പ്രകൃതിരമണീയമായ ലൊക്കേഷനും, മനോഹരമായ ആലാപനവുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

അഞ്ജു ജോസഫിന്റെ സോളോ സീരീസിന്റെ രണ്ടാമത്തെ സീസണിന്റെ മൂന്നാമത്തെ ട്രാക്കാണിത്. റെയില്‍വെ ട്രാക്കില്‍ നിന്നാണ് അഞ്ജുവും ടീമും ഈ ഗാനം ആലപിക്കുന്നത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് കഴിഞ്ഞു. എസ്. രമേശന്‍ നായരാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ മനോഹരമായ ഗാനം ആലപിച്ചത് എം.ജി ശ്രീകുമാറാണ്.

shortlink

Related Articles

Post Your Comments


Back to top button