ഓസ്കര്‍ അവാർഡുകൾ പ്രഖ്യാപിച്ചു : റാമി മാലിക് മികച്ച നടന്‍, ഒലീവിയ കോള്‍മാന്‍ മികച്ച നടി

ലോസേഞ്ചല്‍സ്: 91-ാമത് ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനം തുടരുന്നു. റാമി മാലെക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോള്‍മാനാണ് മികച്ച നടി. ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

മെഹര്‍ഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.ഗ്രീന്‍ ബുക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. സഹനടിക്കുള്ള പുരസ്‌കാരം റജീന കിംഗിനാണ്. ഈഫ് ബില്‍ സ്ട്രീറ്റ് കുഡ് ടോക്കിലെ അഭിനയമാണ് റജീനയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

മെക്സിക്കന്‍ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഓസ്‌കര്‍ 2019 പുരസ്‌കാര പട്ടിക

നടന്‍- റമി മാലിക് (ബൊഹീമിയന്‍ റാപ്‌സഡി)

ഗാനം- ‘ഷാലോ’ (ഫ്രം എ സ്റ്റാര്‍ ഈസ് ബോണ്‍)

ഒറിജിനല്‍ സ്‌കോര്‍- ബ്ലാക്ക് പാന്തര്‍

അവലംബിത തിരക്കഥ- ബ്ലാക്ക്ക്ലാന്‍സ്മാന്‍

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- ഗ്രീന്‍ ബുക്ക്

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍

വിഷ്വല്‍ എഫക്ട്‌സ്- ഫസ്റ്റ് മാന്‍

സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടാക്ക്)

ഡോക്യുമെന്ററി ഫീച്ചര്‍- ഫ്രീ സോളോ

മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിംഗ്- വൈസ്

വസ്ത്രാലങ്കാരം- ബ്ലാക്ക് പാന്തര്‍

പ്രൊഡക്ഷന്‍ ഡിസൈന്‍- ബ്ലാക്ക് പാന്തര്‍

സിനിമാറ്റോഗ്രഫി- റോമ (അല്‍ഫോന്‍സോ ക്വറോണ്‍)

സൗണ്ട് എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്‌സഡി

സൗണ്ട് മിക്‌സിംഗ്- ബൊഹീമിയന്‍ റാപ്‌സഡി

വിദേശഭാഷാ ചിത്രം- റോമ (മെക്‌സിക്കോ)

എഡിറ്റിംഗ്- ബൊഹീമിയന്‍ റാപ്‌സഡി

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

അനിമേറ്റഡ് ഫീച്ചര്‍- സ്‌പൈഡര്‍-മാര്‍: ഇന്‍ടു ദി സ്‌പൈഡര്‍-വേഴ്‌സ്

അനിമേറ്റഡ് ഷോര്‍ട്ട്- ബാവൊ

ഡോക്യുമെന്ററി ഷോര്‍ട്ട്- പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സ്

SHARE