വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ഗായകന്‍!! നിത്യഹരിത നായകനിലെ പുതിയ ഗാനം

നവാഗനായ എ ആർ ബിനുരാജ് ഒരുക്കുന്ന ചിത്രമാണ് നിത്യഹരിത നായകൻ. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ചിത്രത്തിൽ രഞ്ജിൻ രാജ് സംഗീതം നിർവഹിച്ച്  വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ആലപിച്ച ” പാരിജാത പൂ ”  ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനൽ വഴിയാണ് ആണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഹസീന എസ് കാനം ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.  

ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയശ്രീ, അഖില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രൻസ്, മഞ്ജു പിള്ള, ബേസിൽ ജോസഫ്, രവീണ രവി, ശിവകാമി, ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, ശ്രുതി, ജയകുമാർ, അഞ്ചു അരവിന്ദ്, മാസ്റ്റർ ആരോൺ, ഗായത്രി, സജു നവോദയ, സുനിൽ സുഗത എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

 

SHARE