BollywoodLatest NewsMovie Gossips

നടി മഹിറ വിവാഹിതയാകുന്നു!!

മഹിറ ഖാന്റെ ആദ്യ വിവാഹം അലി അക്ഷരിയുമായിട്ടായിരുന്നു. ഈ വിവാഹ ബന്ധം 2015ല്‍ വേര്‍പിരിഞ്ഞു.

ഷാരൂഖ് ഖാന്‍ ചിത്രം റായിസിലൂടെ ശ്രദ്ധേയയായ പാക്‌ നടി മഹിറ ഖാന്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. താരത്തിന്റെ രണ്ടാം വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സലിം കരിമുമായി താരം പ്രണയത്തില്‍ ആണെന്നും വിദേശത്ത് വച്ച് ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹ നിശ്ചയം കഴിഞ്ഞതായും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടി മഹിറ നടത്തിയിട്ടില്ല. എന്നാല്‍ സലിമുമായി അടുത്തിടപഴകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ഒരു വിവാഹ ചടങ്ങളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രവും ആരാധകര്‍ക്കായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതോടെയാണ് താരവും സലിമുമായുള്ള വിവാഹക്കാര്യം ചര്‍ച്ചയായത്.

മഹിറ ഖാന്റെ ആദ്യ വിവാഹം അലി അക്ഷരിയുമായിട്ടായിരുന്നു. ഈ വിവാഹ ബന്ധം 2015ല്‍ വേര്‍പിരിഞ്ഞു. നടിയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button