GeneralLatest NewsMollywood

തടി കൂടുതലാണെന്നു പറഞ്ഞ് ആദ്യം വേണ്ടെന്നുവച്ചതല്ലേ; നടി മോഹിനി ഞെട്ടിച്ചു!!

ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ജോമോളെ മാത്രമായിരുന്നു

മലയാളത്തിന്റെ ചിരി ചിത്രങ്ങളില്‍ എടുത്തുപറയാവുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടില്‍ എത്തിയ ഈ വിജയ ചിത്രത്തില്‍ രണ്ടു നായികമാരായിരുന്നു, ജോമോളും മോഹിനിയും.

ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ജോമോളെ മാത്രമായിരുന്നു. എന്നാല്‍ ദിലീപിന്റെ അഭിപ്രായത്തെ തുടര്‍ന്ന് ഒരു നടിയെ കൂടി തീരുമാനിച്ചു അതായിരുന്നു മോഹിനി. എന്നാല്‍ തടി കൂടുതല്‍ ആയതിനാല്‍ നടിയെ ഒഴിവാക്കി. പിന്നീട് ഒരു പുതുമുഖ താരത്തെ കൊണ്ടുവരാന്‍ ശ്രമം നടത്തി. കുറച്ചു ഭാഗങ്ങള്‍ ഷൂട്ട്‌ ചെയ്തെങ്കിലും തൃപ്തിയാകാതെ ആ നടിയും മാറ്റുകയായിരുന്നു. പിന്നീട് നായിക ഇല്ലാതെ 10 ദിവസം ഷൂട്ടിങ് നടന്നു. എന്നാല്‍ ആ കഥാപാത്രം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന് മനസിലായതോടെ വീണ്ടും നായികയെ അന്വേഷിച്ചു തുടങ്ങി.

”കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോഹിനിയെ കണ്ടു കാര്യങ്ങള്‍ സംസാരിച്ചു. അപ്പോഴത്തെ മോഹിനിയുടെ മറുപടി  ഞെട്ടിച്ചു: ‘എന്നെ ഈ സിനിമയിൽ പരിഗണിച്ചിട്ട് തടി കൂടുതലാണെന്നു പറഞ്ഞ് നിങ്ങൾ വേണ്ടെന്നുവച്ചതല്ലേ.?’ സംഗതി സത്യമാണെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി മെക്കാർട്ടിൻ സമ്മതിച്ചു. പക്ഷേ, പിറ്റേന്ന് മുതൽ മോഹിനി അഭിനയിക്കാനെത്തി.”

പഞ്ചാബി ഹൗസിന്റെ അണിയറ രഹസ്യങ്ങള്‍ റാഫി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close