GeneralLatest NewsMollywood

‘പപ്പു’വിനൊപ്പം കൈകോര്‍ത്ത് മമ്മൂട്ടി !!

പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തുന്നു

റോഡ് സുരക്ഷ പ്രചരണത്തിനായി കേരള പൊലീസ് 2009 ല്‍ അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തുന്നു. നടന്‍ മമ്മൂട്ടിയാണ് പപ്പുവിനെ ഫെയ്സ്ബുക്ക് പേജിലൂടെ അവതരിപ്പിക്കുന്നത്.

ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള ഒരുക്കിയ പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനു മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും ഇറങ്ങുന്നുണ്ട്. കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര ആനിമേഷന്‍ചിത്രത്തിലൂടെ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button