സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞാണ് കരാറായത്; എന്നാല്‍ ആ ചിത്രം പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നതായും ബൈജു തന്നെ ചതിച്ചെന്നും നടി പാര്‍വതിയുടെ വെളിപ്പെടുത്തല്‍

നടനും സംവിധായകനുമായ ബൈജു എഴുപുന്ന ചതിച്ചെന്ന ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ രംഗത്ത്. തന്റെ ആദ്യ മലയാളചിത്രത്തെക്കുറിച്ചുള്ള പങ്കുവയ്ക്കലിലാണ് പാര്‍വതിയുടെ തുറന്നു പറച്ചില്‍.

നടനും സംവിധായകനുമായ ബൈജു ഒരുക്കിയ ചിത്രമാണ് ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ സിനിമാചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ബൈജു ഇക്കാര്യത്തില്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിമാത്രമാണ് താന്‍ അഭിനയിച്ചതെന്നും ഈ ചിത്രം പുറത്തിറങ്ങരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നെന്നും പാര്‍വ്വതി ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

SHARE