GalleryLatest NewsMollywoodVideos

അമ്പരപ്പിക്കുന്ന മേക്കോവറില്‍ പാര്‍വതി; ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

വൈറസിലെ പാര്‍വതിയുടെ കഥാപാത്രത്തേയും ആര്‍ക്കും മറക്കാന്‍ കഴിയില്ല

ഉയരെയിലെ പല്ലവിയെ അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാനാവില്ല. ആ കഥാപാത്രത്തെ വളരെയധികം ഭംഗിയാക്കിയ പാര്‍വതി തിരുവോത്തിനേയും. വൈറസിലെ പാര്‍വതിയുടെ കഥാപാത്രത്തേയും ആര്‍ക്കും മറക്കാന്‍ കഴിയില്ല. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനമാണ് പാര്‍വതിയുടെ വരാനിരിക്കുന്ന ചിത്രം.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റിവിന്റെ മുന്‍ നിരയില്‍ നിന്നെടുത്ത നിലപാടുകളിലൂടെയാണ് പാര്‍വതി തിരുവോത്ത് കഴിഞ്ഞ വര്‍ഷം കൂടുതലും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇത്തവണ അമ്മ ജനറല്‍ ബോഡി സമ്മേളനത്തിലും മുഴുവന്‍ സമയവും പങ്കെടുത്ത് തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ പാര്‍വതി തയാറായി. ഇപ്പോഴിതാ തന്റെ മേക്കോവറിലൂടെ താരം വൈറലാവുകയാണ്. അടുത്തിടെ ജെഎഫ്ഡബ്ല്യു മാഗസിനായി പാര്‍വതി നടത്തിയ ഫോട്ടോഷൂട്ടില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button