GeneralLatest NewsMollywood

എന്നെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍; പാര്‍വതി പറയുന്നു

ഞാന്‍ ചോദിക്കും, ”മമ്മുക്കാ..ബോറടിക്കുന്നില്ലേ?” മമ്മൂക്ക പറയൂം, ”ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മള്‍ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല.

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് പാര്‍വതി. നടന്‍ ജയറാമുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയ താരം പുതിയ നടന്മാരില്‍ ഫഹദ് ഫാസിലിന്റെ അഭിനയം ഇഷ്ടമാണെന്ന്  തുറന്നു പറയുന്നു. പഴയകാല ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പറയുന്ന വാക്കുകള്‍ ഇങ്ങനെ..

”എന്നെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍… മോഹന്‍ലാല്‍. നമുക്ക് തോന്നും, ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്! മമ്മൂക്കയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ കൊണ്ട്. അന്നൊക്കെ ഒരു മാസത്തില്‍ ഒരു സിനിമയെങ്കിലും ഉണ്ടാവും. ഞാന്‍ ചോദിക്കും, ”മമ്മുക്കാ..ബോറടിക്കുന്നില്ലേ?” മമ്മൂക്ക പറയൂം, ”ഒരോ 30 ദിവസം കഴിയുമ്പോഴും നമ്മള്‍ വേറെ ഒരാളാവുകയല്ലേ. ലൈഫ് എപ്പോഴും വെറൈറ്റിയാണ്. ബോറടിക്കുന്നേയില്ല.” നടന്മാരില്‍ ഏറ്റവും ഫ്രണ്ട്‌ലിയായ താരം ദേവനുമായിട്ടായിരുന്നുവെന്നും പാര്‍വതി പറയുന്നു.

Tags

Post Your Comments


Back to top button
Close
Close