CinemaMollywoodNEWS

വലിയ താരനിരയുമായി പതിനെട്ടാം പടി : ചിത്രത്തില്‍ അപ്രതീക്ഷിത താരങ്ങള്‍!!

പതിനെട്ടാംപടിയിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു

വലിയ താരനിരയുമായി മമ്മൂട്ടിയുടെ പതിനെട്ടാംപടി. ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അധികം വൈകാതെ പൂര്‍ത്തിയാകും, ചിത്രത്തില്‍  ഗസ്റ്റ് റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്, പതിനെട്ടാംപടിയിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ണി മുകുന്ദന്‍ ആര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചരിത്ര കഥയായ മാമാങ്കം, പോലീസ് സ്റ്റോറി ഉണ്ട എന്നിവയാണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

രചയിതാവ് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് പതിനെട്ടാംപടി. എബ്രഹാം പാലയ്ക്കല്‍   എന്ന മമ്മൂട്ടിയുടെ അതിഥിവേഷമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. തന്റെ തുടക്കകാലം മുതല്‍ നിരവധി ഗസ്റ്റ് റോളുകളില്‍ തിളങ്ങിയ മമ്മൂട്ടി പുതിയ ചിത്രത്തിലും  വേറിട്ട അഭിനയ മുഖവുമായി എത്തുമെന്നാണ് ആരാധക പ്രതീക്ഷ….

shortlink

Related Articles

Post Your Comments


Back to top button