മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം വീണ്ടും; നായകന്‍ താരപുത്രന്‍!!!

മോഹന്‍ലാല്‍ ശോഭന കൂട്ടുകെട്ടില്‍ എത്തിയ മനോഹര ചിത്രം പവിത്രം മലയാളികള്‍ മറക്കില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. തമിഴിലേക്ക് പവിത്രം റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ സജീവമാണ്. മോഹന്‍ലാല്‍ അനശ്വരമാക്കിയ ചേട്ടച്ഛനായി ദുല്‍ഖര്‍ സല്‍മാനെയും ശിവകാര്‍ത്തികേയനും പരിഗണിക്കുന്നതായി സൂചന.

മധ്യവയസ്‌കയായ അമ്മ ഗര്‍ഭിണിയാകുകയും, പ്രസവത്തോടെ മരിച്ചു പോകുകയും തുടര്‍ന്ന് സഹോദരിയെ മകളെപ്പോലെ വളര്‍ത്തുകയും ചെയ്യുന്ന യുവാവിന്റെ കഥ പറഞ്ഞ , ടി കെ രാജീവ് കുമാര്‍ ചിത്രം പവിത്രം 1994 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ടി കെ രാജീവ് കുമാര്‍, പി ബാലചന്ദ്രന്‍ എന്നിവരുടേതാണ് ചിത്രത്തിന്റെ കഥ. തിരക്കഥയും സംഭാഷണവുമൊരുക്കിയത് പി ബാലചന്ദ്രനും. മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, ശോഭന, ഇന്നസെന്റ്, കെപിഎസി ലളിത, നെടുമുടിവേണു, ശ്രീനിവാസന്‍, വിന്ദുജ മേനോന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. എന്നാല്‍ പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെപ്പറ്റി അറിയില്ലെന്നാണ് സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ പ്രതികരിച്ചത്.

SHARE