GeneralLatest NewsMollywood

എന്തിനിത് നീക്കം ചെയ്തു; 75- ആം ദിവസം കൂട്ടിച്ചേര്‍ക്കപ്പെട്ട രംഗത്തെക്കുറിച്ച് മമ്മൂട്ടി ആരാധകര്‍

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി പഴശ്ശിരാജയായി എത്തിയ ചിത്രമാണ് കേരള വര്‍മ പഴശിരാജ . ഹരിഹരന്‍ – എം ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ചിത്രം 2009ലാണ് പുറത്തിറങ്ങിയത്. കനിഹ നായികയായി എത്തിയ ഈ ചിത്രത്തിലെ ഒരു രംഗം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.

പഴശിരാജയും പഴയംവീടന്‍ ചന്തുവും തമ്മിലുള്ള അത്യുഗ്രന്‍ വാള്‍പയറ്റാണ് ചിത്രം റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയാകുന്നത്. പ്രദര്‍ശനത്തിനെത്തിയ സമയത്ത് ഈ രംഗം ചേര്‍ത്തിരുന്നില്ല. എന്നാല്‍ പ്രദര്‍ശനം തുടങ്ങി എഴുപത്തിയഞ്ചാം ദിനം ഈ രംഗം കൂട്ടിച്ചേര്‍ത്തു എങ്കിലും സിഡിയിലും മറ്റും ഇപ്പോഴും ഈരംഗമില്ല.

നീളക്കൂടുതല്‍ കാരണമാണ് ഈ രംഗം നീക്കം ചെയ്തതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇത്രയും മനോഹരമായ രംഗം എന്തിനാണ് നീക്കം ചെയ്തത് എന്നുള്ള ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button