Latest NewsMollywood

പേര്‍ളിയുടെ ചിത്രം പകര്‍ത്തി ശ്രീനിഷ്; അതാണ് ഇത്ര സന്തോഷമെന്ന് ആരാധകര്‍

അടുത്തിടെയായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും പേളിഷ് ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിനിടയിലാണ് ശ്രിനിഷ് പകര്‍ത്തി തന്റെ ചിത്രം പങ്കുവെച്ച് പേളി എത്തിയിട്ടുള്ളത്. മുന്നില്‍ ശ്രീനിയായതിനാലാവും പേളിക്ക് ഇത്ര സന്തോഷമെന്നായിരുന്നു ആരാധകരുടെ ചോദ്യം. നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയത്.

പേളിയുടെ മുഖത്തെ ഈ സന്തോഷം എന്നും അത് പോലെ നിലനില്‍ക്കട്ടെയെന്നും ആരാധകര്‍ പറയുന്നുണ്ട്. ബിഗ് ബോസിലൂടെയാണ് പേളിയും ശ്രീനിയും കണ്ടുമുട്ടിയതും ആ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതും.. ബിഗ് ബോസ് മലയാള പതിപ്പ് നയിച്ചത് മോഹന്‍ലാലായിരുന്നു. അദ്ദേഹത്തിനൊപ്പം സമയം ചെലവിടാനും താമസിക്കാനും അതിലൂടെ ലഭിക്കുന്ന സുവര്‍ണ്ണാവസരങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു മത്സരാര്‍ത്ഥികള്‍ ചിന്തിച്ചത്. ടെലിവിഷനിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരായിരുന്നു പരിപാടിയില്‍ മത്സരിക്കാനെത്തിയത്. സാബുമോനാണ് വിജയിച്ചതെങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം മികച്ച അവസരങ്ങളാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button