GeneralMollywood

കൈയില്‍ കടിച്ചു തൂങ്ങി പട്ടികള്‍; ഫൈറ്റ് അത്ര എളുപ്പമായിരുന്നില്ലെന്ന് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകനില്‍ പുലിക്കൊപ്പമുള്ള ഫൈറ്റായിരുന്നെങ്കില്‍ മധുരരാജയില്‍ വില്ലന്മാരായി എത്തുന്നത് നായ്ക്കളായിരുന്നു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സ്റ്റണ്ട് താരമാണ് പീറ്റര്‍ ഹെയ്ന്‍. പുലിമുരുകനിലൂടെ മലയാളികളുടെ മനം കവര്‍ന്ന പീറ്റര്‍ ഹെയ്ന്‍ ഇപ്പോള്‍ മമ്മൂട്ടിയ്ക്ക് വേണ്ടി ഫൈറ്റ് രംഗങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജയ്ക്ക് വേണ്ടി തയ്യാറാക്കിയ സംഘട്ടന രംഗങ്ങളും ഹിറ്റായിരിക്കുകയാണ്.

പുലിമുരുകനില്‍ പുലിക്കൊപ്പമുള്ള ഫൈറ്റായിരുന്നെങ്കില്‍ മധുരരാജയില്‍ വില്ലന്മാരായി എത്തുന്നത് നായ്ക്കളായിരുന്നു. പീറ്റര്‍ ഹെയ്‌നിന്റെ കൈകളില്‍ കടിച്ചു തൂങ്ങുന്ന നായ്ക്കളെയും തലയ്ക്ക് മുകളിലൂടെ ചാടുന്നനായ്ക്കളെയും കാണിക്കുന്ന വീഡിയോ താരം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. തന്റെ സന്തോഷം പങ്കുവെക്കാന്‍ വാക്കുകളില്ലെന്നും തന്നെ പിന്തുണച്ചവര്‍ക്കും അഭിനന്ദിച്ചവര്‍ക്കും നന്ദി പറയുന്നെന്നും താരം കുറിക്കുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close