ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഡോക്യൂമെന്ററിക്കും ഓസ്കര്‍

വാഷിംഗ്ടൺ : തൊണ്ണൂറ്റി ഒന്നാമത് ഓസ്കര്‍ നിശയിൽ ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഡോക്യൂമെന്ററിക്ക് പുരസ്‌കാരം. ‘പിരീഡ്‌ എൻഡ് ഓഫ് സെന്റൻസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇറാനിയൻ ചലച്ചിത്രകാരി റെയ്‌ക സതാബ്ജിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സ്ത്രീകളുടെ കൂട്ടായ്മയെകുറിച്ചാണ് ഡോക്യൂമെന്ററി.

ഇന്ത്യയിലെ ആര്‍ത്തവകാല ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. മികച്ച സഹനടിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചത്. ഇത്തവണത്തെ മികച്ച സഹനടിക്കുള്ള ഓസ്കാര്‍ പുരസ്കാരം റജീന കിംഗിനാണ്.

SHARE