BollywoodInterviews

ഐശ്വര്യ റായിയുടെ അപര പേർഷ്യയിൽ നിന്ന്

സിനിമ താരങ്ങൾക്ക് അപരർ ഉണ്ടാവുക സർവ്വ സാധാരണമാണ്.ദുൽഖറിനും നിവിൻ പോളിക്കും നസ്രിയയ്ക്കുമൊക്കെ അപരർ ഉള്ളതായി സോഷ്യൽ മീഡിയ വഴി എല്ലാവരും അറിഞ്ഞതാണ്.എന്നാൽ ഇന്ത്യൻ താര സുന്ദരി ഐശ്വര്യ റായിക്കും അപരയെ കണ്ടെത്തിയിരിക്കുകയാണ്.

പേർഷ്യൻ സൂപ്പർ മോഡൽ മഹ്ലഗ ജബേരിക്കാണ് ഇന്ത്യസുന്ദരി ഐശ്വര്യ റായിയുമായുളള അതിശയകരമായ സാമ്യം കണ്ടെത്തിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളിൽ ജബേരിക്ക് ആരാധകർ ഏറെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളിലൂടെയാണ് മഹ്ലഗ താരമായത്.ഒരൊറ്റ നോട്ടത്തിൽ ആഷിന്‍റെ ഛായയാണ് ജബേരിക്കെന്നാണ് പലരുടെയും വാദം.

കണ്ണിഞ്ചിപ്പിക്കുന്ന സൗന്ദര്യമുളള ഈ ഇരുപത്തേഴുകാരി വളരെ വേഗമാണ് പ്രശസ്തിയിലേയ്ക്ക് കുതിച്ചത്. ഇറാനിലെ ഇസ്ഫഹാനിലാണ് ജബേരി ജനിച്ചത്, പിന്നീട്കാലിഫോര്‍ണിയയിലേക്ക് കുടിയേറുകയായിരുന്നു. ബിസിനസ് സ്റ്റഡീസില്‍ പ്രാവീണ്യം നേടിയ ജബേരിക്കു കണക്കിലും ഫിസിക്‌സിലും ഡിപ്ലോമയുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button