തമിഴ് റോക്കേഴ്സിന്റെ പിടിയിൽ പേട്ടയും

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ പേട്ടയും തമിഴ് റോക്കേഴ്സിന്റെ പിടിയിലായി.റിലീസായി മണിക്കൂറുകൾക്കകം സൂപ്പർസ്റ്റാറിന്റെ പുതിയ ചിത്രം ‘പേട്ട’യുടെ വ്യാജപതിപ്പ് ഇന്റർനെറ്റിലെന്ന് റിപ്പോർട്ട്. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് ‘വ്യാജൻ’ ഭീഷണിയാകുമെന്നാണ് അണിയറ പ്രവർത്തകരുടെ ആശങ്ക.

ചിത്രത്തിൽ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം. ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി, മാളവിക തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.

SHARE