BollywoodGeneralLatest News

‘പിഎം മോദി’ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി!!

ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്.

സിനിമാ ലോകത്ത് ഇപ്പോള്‍ ജീവചരിത്ര സിനിമകളുടെ കാലമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് ‘പിഎം മോദി’.

വിവേക് ഒബ്റോയി മോദിയായി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് അനുമതി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കമ്മീഷന്‍ തടഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. മാര്‍ച്ചില്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയത്.

ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്.

shortlink

Related Articles

Post Your Comments


Back to top button