KeralaSongsVideos

നടൻ വിജയ്‌ക്ക്‌ മലയാളക്കര കൊടുത്ത സമ്മാനം

കെ. അമ്പ‍ാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ് പോക്കിരി സൈമണ്‍ – ഒരു കടുത്ത ആരാധകന്‍റെ കഥ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ താരങ്ങളെ സൃഷ്ടിക്കുന്ന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍.പാലഭിഷേകവും കട്ട് ഔട്ടകളുമായി താരരാജാക്കന്മാരുടെ ചിത്രങ്ങൾ ആഘോഷമാകുന്ന സാധാരണക്കാരന്റെ കണ്ണീരും സ്വപ്നങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഇതിവൃത്തം. വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. സണ്ണിവെയ്നെ കൂടാതെ പ്രയാഗ മാർട്ടിൻ , നെടുമുടി വേണു ,അപ്പാനി ശരത് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു .
ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഹരിനാരായണന്റെ വരികളിൽ കാർത്തിക്ക് ആലപിച്ച പോക്കിരി സോങ് എന്ന് തുടങ്ങുന്ന ഗാനം താളം കൊണ്ടും ദൃശ്യാവിഷ്‌കാരം കൊണ്ടും വേറിട്ട് നിൽക്കുന്നു.മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു അന്യ ഭാഷാ നടന് വേണ്ടി ഫാൻസ്‌ തയാറാക്കിയ ആദ്യത്തെ പാട്ടാണിത്.

Starring: Sunny Wayne, Prayaga Martin, Nedumudi Venu, Apppani Sharath, Gregory, Dileesh Pothen, Saiju Kurup

Singer: Karthik

Music : Gopi Sunder

Lyrics: Hari Narayan

Director: Jijo Antony

Producer: Krishnan Sethukumar

Banner : Srivari Films

DOP: Pappinu Story & Screenplay :K Ampady

Tags

Post Your Comments

Related Articles


Back to top button
Close
Close