തെന്നിന്ത്യന്‍ സിനിമയിലെ അവിവാഹിതരായ താര സുന്ദരികള്‍

പ്രായം മുപ്പത് കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന നിരവധി താര സുന്ദരികളാണ് തെന്നിന്ത്യന്‍ സിനിമയില്‍ ഉള്ളത്. അവരില്‍ പ്രശസ്തരായ ചില നടിമാര്‍ ഇവരാണ്,

1. അനുഷ്ക ഷെട്ടി

തമിഴ്, തെലുഗു സിനിമകളിലെ മുന്‍നിര നായികയാണ് അനുഷ്ക. ഇപ്പോള്‍ 36 വയസുള്ള അവരുടെ യഥാര്‍ത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്. മാംഗ്ലൂരിന് സമീപം പുത്തൂരില്‍ 1981ല്‍ നവംബര്‍ 7ന് ജനനം. സംവിധായകന്‍ കൃഷുമായി നേരത്തെ പ്രണയത്തിലായിരുന്ന അവര്‍ ഇപ്പോള്‍ നടന്‍ പ്രഭാസുമായി അടുപ്പത്തിലാണെന്ന് പറയപ്പെടുന്നു. ബാഹുബലി, അരുന്ധതി, സിങ്കം, ബില്ല, ഡോണ്‍, രുദ്രമ്മദേവി എന്നിവയാണ് അവര്‍ ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍

2. തൃഷ കൃഷ്ണന്‍

ദക്ഷിണേന്ത്യയിലെ ഏറ്റവും സുന്ദരികളായ നടിമാരില്‍ ഒരാളാണ് തൃഷ. തമിഴിലെയും തെലുഗുവിലെയും ജനപ്രിയ നടിയായ അവര്‍ക്ക് 34 വയസുണ്ട്. 1983 മേയ് 4ന് ചെന്നെയില്‍ ജനനം. തെലുഗു നടന്‍ റാണ ദഗ്ഗുബാട്ടിയുമായി നടി നേരത്തെ പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നതിന് ശേഷം ചെന്നൈ സ്വദേശിയായ ബിസിനസുകാരന്‍ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നെങ്കിലും നടി പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹത്തിന് ശേഷം സിനിമ വിടണമെന്ന് വരുണ്‍ പറഞ്ഞത് കൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വച്ചതെന്ന് തൃഷ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

3. കാജല്‍ അഗര്‍വാള്‍

കാജല്‍ അഗര്‍വാളാണ് മുപ്പത് കടന്ന മറ്റൊരു അവിവാഹിത നടി. 32 വയസ്. 1985 ജൂണ്‍ 19ന് മുംബെയില്‍ ജനിച്ച അവര്‍ ഹിന്ദി സിനിമയില്‍ കൂടിയാണ് അഭിനയ രംഗത്ത് വന്നത്. ഡാര്‍ലിംഗ്, ബിസിനസ്മാന്‍, മി. പെര്‍ഫക്റ്റ്, തുപ്പാക്കി, ബാദ്ഷ, ജില്ല എന്നിവയാണ് പ്രശസ്തമായ സിനിമകള്‍.

4. നയന്‍താര

തെന്നിന്ത്യന്‍ സിനിമയിലെ വിവാദ നായികയായ നയന്‍താരക്ക് 33 വയസുണ്ട്. 1984 നവംബര്‍ 18ന് ബാംഗ്ലൂരില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ എന്ന പ്രേക്ഷകരുടെ നയന്‍സ് മനസിനക്കരെ എന്ന മലയാള സിനിമയില്‍ കൂടിയാണ് അഭിനയ രംഗത്ത് വന്നത്. സിനിമ മാസികകളിലെ ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാളായി നാളായി
നിറഞ്ഞു നില്‍ക്കുന്ന നടി ആദ്യം തമിഴ് നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നു. പിന്നീട് തുടങ്ങിയ പ്രഭുദേവയുമായുള്ള ബന്ധം രഹസ്യ വിവാഹത്തില്‍
വരെയെത്തിയെങ്കിലും ആ അടുപ്പം ഏറെ കാലം നീണ്ടു നിന്നില്ല. പ്രേക്ഷകരുടെ പ്രിയ നടി ഇപ്പോള്‍ സംവിധായകന്‍ വിഗ്നേഷ് ശിവനുമായി ഡേറ്റിങ്ങിലാണ്.

5. ശ്രുതി ഹാസന്‍

ഉലക നായകന്‍ കമല്‍ ഹാസന്‍റെ മകളായ ശ്രുതി തമിഴ്, തെലുഗു ഭാഷകളിലെ അഭിനേത്രി കൂടിയാണ്. 32 വയസ്. 1986 ജനുവരി 28ന് ചെന്നെയില്‍ ജനനം.
പുലി, ഏഴാം അറിവ്, വേതാളം, ഗബ്ബാര്‍ സിംഗ്, സിങ്കം 3 എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

 

SHARE