CinemaMollywoodNEWS

പ്രണവ് മോഹന്‍ലാലിന് തിയേറ്ററില്‍ ലഭിക്കുന്ന സ്വീകരണം ഇങ്ങനെ!

ഒരു നടന് ലഭിക്കാന്‍ പോകുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്നാണ് പ്രണവ് മോഹന്‍ലാലിന് ചിത്രം റിലീസ് ചെയ്യുന്നതോടെ കൈവന്നു ചേരുന്നത്. ആദ്യ ചിത്രം തന്നെ ഫാന്‍സ്‌ ആഘോഷങ്ങളോടെ തിയേറ്ററില്‍ വരവേല്‍ക്കുന്നത് ഒരു നടനെ സംബന്ധിച്ച് മഹാഭാഗ്യങ്ങളില്‍ ഒന്നാണ്. ‘ആദി’ ജനുവരിയില്‍ റിലീസിന് എത്തുമ്പോള്‍ താരപുത്രന്റെ കേരളത്തിലെ ഫാന്‍സുകള്‍ തയ്യാറായി കഴിഞ്ഞു. റിലീസിന് തലേന്നാള്‍ തിയേറ്ററില്‍ പ്രണവിന്റെ വലിയ കാട്ടൌട്ടുകള്‍ ഉയരും, ഇതിന്റെ പ്രാരംഭ ജോലികള്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ആദിക്ക് ഫാന്‍സ്‌ ഷോ വരെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രണവിന്റെ ആരാധകക്കൂട്ടം,

ഒരു പക്ഷെ ലോകത്തെ ഒരു നടനും ലഭിക്കാത്ത ആ അപൂര്‍വ്വ റെക്കോര്‍ഡ് പ്രണവിന്റെ പേരില്‍ മാത്രമായി കുറിക്കപ്പെടും, ഒരു നടന്റെ ആദ്യ ചിത്രത്തിനു തന്നെ ഫാന്‍സ്‌ ഷോ സംഘടിപ്പിക്കുന്ന ചരിത്രം പ്രണവ് മോഹന്‍ലാലിലൂടെ യാഥാര്‍ത്യമാകും, മോഹന്‍ലാല്‍ ഉണ്ടാക്കിയെടുത്ത ആരാധകബലം പ്രണവ് മോഹന്‍ലാലിനും ഗുണം ചെയ്യും.ഓരോ ദിവസം കഴിയുന്തോറും പ്രണവ് മോഹന്‍ലാലിന്‍റെ പേരിലുള്ള ഫാന്‍സ്‌ അസോസിയേഷനുകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്‌. താരപുത്രന്റെ താരോദയം കാണാന്‍ ഇമ ചിമ്മാതെ കാത്തിരിക്കുകയാണ് പ്രണവിനോട് ഇഷ്ടമുള്ള ആരാധക സമൂഹം. ‘ആദി’യുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ പ്രേക്ഷകരില്‍ ആവേശം ഇരട്ടിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button