Latest NewsMollywood

മരയ്ക്കാറിലെ പ്രണവിന്റെയും കല്യാണിയുടെയും നൃത്തം വൈറലാകുന്നു

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം’. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാലിന്റെ മകൻ പ്രണവും പ്രിയന്റെ മകൾ കല്യാണിയും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

കല്യാണിയും പ്രണവും ഒന്നിച്ചുള്ള ചിത്രത്തിലെ ഒരു പുത്തൻ സ്റ്റില്ലാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പാട്ടുരംഗത്തിന്റെ ചിത്രമാണിതെന്നാണ് സൂചന. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലമാണ് പ്രണവിനെന്നും നായികയായ മഞ്ജു വാര്യരുടെ ചെറുപ്പകാലമാണ് കല്യാണിക്കെന്നും വാർത്തകളുണ്ട്. ഒപ്പം കീർത്തി സുരേഷ്, അർജുൻ, പ്രഭു, സുനിൽ ഷെട്ടി തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്.

https://twitter.com/LalettanFansKL/status/1083365364589748225?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1083365364589748225&ref_url=https%3A%2F%2Fwww.manoramanews.com%2Fnews%2Fentertainment%2F2019%2F01%2F11%2Fpranav-kalyani-marakkar-picture.html

shortlink

Related Articles

Post Your Comments


Back to top button