CinemaMollywoodNEWS

അവര്‍ക്ക് വേണ്ടി ഓരോ സിനിമകള്‍ : ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രമാകേണ്ടിയിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍!

പ്രേം നസീര്‍ രണ്ടു സിനിമകളാണ് സംവിധാനം ചെയ്യാനിരുന്നത്

 

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ തന്റെ വലിയ ഒരു സ്വപനം ബാക്കിവെച്ചാണ് നമ്മോടു വിട പറഞ്ഞത്, ഫ്രെയിമിനു മുന്നില്‍ അരങ്ങു തകര്‍ക്കുന്ന എല്ലാ നടന്മാര്‍ക്കും മനസ്സിലുള്ള വലിയ മോഹമാണ് ചലച്ചിത്ര സംവിധായനാകുക എന്നത്, പൃഥ്വിരാജ് ‘ലൂസിഫര്‍’ എന്ന ചിത്രത്തിലൂടെ തന്റെ ആഗ്രഹം സാധിച്ചെടുത്തപ്പോള്‍ മോഹന്‍ലാല്‍ ‘ബറോസ്’ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്, അങ്ങനെ എല്ലാ നടന്മാര്‍ക്കും മനസ്സിലുള്ള വലിയ മോഹങ്ങളില്‍ ഒന്നാണ് ക്യാമറയ്ക്ക് പിന്നിലെ സൂപ്പര്‍ താരമാകുക എന്നത്.

പ്രേം നസീര്‍ രണ്ടു സിനിമകളാണ് സംവിധാനം ചെയ്യാനിരുന്നത്, മോഹന്‍ലാലിനെ നായകനാക്കിയും, മമ്മൂട്ടിയെ നായകനാക്കിയും സിനിമകള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്ത പ്രേം നസീര്‍ രണ്ടു തിരക്കഥാകൃത്തുക്കളെയും തന്നിലെ സൂപ്പര്‍താര ജാഡ അഴിച്ചു വച്ച് സമീപിച്ചിരുന്നു

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് ശ്രീനിവാസനും, മമ്മൂട്ടി നായകനായ ചിത്രത്തിന് ഡെന്നിസ് ജോസഫുമാണ് രചന നിര്‍വഹിക്കാനിരുന്നത്, എന്നാല്‍ പ്രേം നസീറിന്റെ ആഗ്രഹം പൂര്‍ത്തിയാകും മുന്‍പേ അദ്ദേഹത്തെ മരണം തിരികെ വിളിക്കുകയായിരുന്നു.
മമ്മൂട്ടി ചിത്രം എഴുതാനിരുന്ന ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരനോട്‌ പ്രേം നസീര്‍ ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, “നിങ്ങള്‍ വലിയ സംഭവങ്ങള്‍ ഒന്നും എഴുതി പിടിപ്പിക്കരുതെന്നും, എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ലളിതമായ ഒരു സബ്ജക്റ്റ് മാത്രമേ എഴുതി തരാവൂ എന്നുമായിരുന്നു”, പ്രേം നസീറിന്റെ ആവശ്യം.

 

shortlink

Related Articles

Post Your Comments


Back to top button