CinemaGeneralLatest NewsNEWS

വർഷാവർഷം മികച്ച വ്യക്തിത്വത്തിന്‍റെ അവാർഡ് മലയാള സിനിമയിൽ നൽകേണ്ടത് ഇദ്ദേഹത്തിന്!

ഷാൻഹായ്‌ ചലച്ചിത്ര മേളയിലടക്കം പുരസ്‌കാര നിറവിന്റെ വലിയ നിറവെളിച്ചം സമ്മാനിക്കുന്ന ഇന്ദ്രൻസ് സോഷ്യൽ മീഡിയയിലും തരംഗമാണ്

മലയാള സിനിമയിൽ നിരവധി സൂപ്പർ താരങ്ങൾ കടന്നു വന്നിട്ടുണ്ടെങ്കിലും എളിമയുടെ സൂപ്പർ താരമായി ആരാധകർ വിലയിരുത്തുന്നത് നടൻ ഇന്ദ്രൻസിനെയാണ്. ഷാൻഹായ്‌ ചലച്ചിത്ര മേളയിലടക്കം പുരസ്‌കാര നിറവിന്റെ വലിയ നിറവെളിച്ചം സമ്മാനിക്കുന്ന ഇന്ദ്രൻസ് സോഷ്യൽ മീഡിയയിലും തരംഗമാണ്..ഷാൻഹായ്‌ ചലച്ചിത്ര മേളയിലെ ഇന്ദ്രൻസിന്റെ പുരസ്‌കാര ആഘോഷം സോഷ്യൽ മീഡിയ വലിയ രീതിയിലാണ് കൊണ്ടാ ടിയത്.മലയാള സിനിമയിലെ നടീനടന്മാർക്കും ഇന്ദ്രൻസ് എന്ന വ്യക്തിയോട് മമത ഏറെയാണ്.ഒരിക്കൽ നടൻ പൃഥ്വിരാജ് ഇന്ദ്രൻസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ തലസ്ഥാന നഗിരി കൈയ്യടികളോടെയാണ് കേട്ടത്‌. മലയാള സിനിമയിൽ വർഷാവർഷം മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഇന്ദ്രൻസ് എന്ന നടന് മാത്രം എല്ലാ വർഷവും ലഭിക്കുമെന്നായിരുന്നു അന്നത്തെ പൃഥ്വിരാജിന്റെ കമന്റ്.

മലയാള സിനിമയില്‍ തന്നെ മറ്റുപലരും ഇന്ദ്രന്‍സിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്, കോമേഡിയനില്‍ നിന്ന് ടിവി ചന്ദ്രന്‍ സിനിമകളിലേക്ക് ട്രാക്ക് മാറി കൊണ്ടായിരുന്നു ഇന്ദ്രന്‍സ് തന്റെ അഭിനയപാടവം വര്‍ദ്ധിപ്പിച്ചത്, മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതിയടക്കം ഷാന്‍ഹായ് ചലച്ചിത്ര മേള പോലെയുള്ള വലിയ വലിയ പടവുകള്‍ താണ്ടിയാണ് ഇന്ദ്രന്‍സ് എന്ന അതുല്യ അഭിനേതാവിന്റെ യാത്ര..

shortlink

Related Articles

Post Your Comments


Back to top button