GeneralLatest NewsMollywood

സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത്? മോഹന്‍ലാലിന്റെ വാക്കുകേട്ട് അമ്പരന്ന് പൃഥ്വിരാജ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ‘ലൂസിഫറി’ന്റെ സെന്‍സറിംഗ് നാളെ. മോഹന്‍ലാലിന്റെ സര്‍പ്രൈസ് ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്ത സംവിധായകന്‍ പൃഥ്വിരാജാണ് ഇക്കാര്യം അറിയിച്ചത്. ഒരു മോഹന്‍ലാല്‍ ആരാധകന്‍ എന്ന നിലയില്‍ താന്‍ ആവേശഭരിതനാണെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിലും ഗംഭീരമായിരുന്നു ലൂസിഫര്‍ എന്ന് മോഹന്‍ലാല്‍ മറുപടി പറഞ്ഞു.

ലൂസിഫറിന്റെ ആദ്യദിന ചിത്രീകരണത്തിന് മോഹന്‍ലാല്‍ എത്തിയ ഓര്‍മ്മയും പൃഥ്വി ലൈവില്‍ പങ്കുവച്ചു. ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോട്ടിന് ലാലേട്ടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. സാര്‍, ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതുകേട്ട് ഞാന്‍ അമ്ബരന്നു. അടുത്തുനിന്ന മുരളി ഗോപിയുടെ ചെവിയില്‍ ഞാന്‍ ചോദിച്ചു, എന്നെ ടെസ്റ്റ് ചെയ്യുകയാണോ എന്ന്.’ പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button